ദുരന്തം ടി വി കെ റാലിയിലെ തിക്കിലും തിരക്കിലും
. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും
. പരിക്കേച്ചവരിൽ പലരുടെയും നില ഗുരുത
ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞുവീണ കുട്ടികൾ അടക്കം 67 ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരം ആണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്, പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നു. ഒട്ടേറെ കുട്ടികളെ കാണാതായൊന്നും റിപ്പോർട്ടുകൾ ഉണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.
ഉന്നത ഉദ്യോഗസ്ഥർ പരിക്കേച്ച വരെയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പുലർച്ചെ സംഭവസ്ഥലത്ത് എത്തും. കൂടാതെ സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ പത്തുലക്ഷം രൂപയും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
കരൂർ വേലുച്ചാമി പുരത്ത് ഇന്നലെ വൈകിട്ട് ഏതിനാണ് യോഗം ആരംഭിച്ചത്. സമീപ ജില്ലകളിൽ നിന്നടക്കം വൻജനക്കൂട്ടം എത്തിയിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വിജയ് ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് റാലിയിൽ പങ്കെടുക്കാൻ കൂടുതലും എത്തിയത്. രാഷ്ട്രപതി ദൗപതി മുറുമുഖവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു. കരൂർ റാലിയിൽ ഉണ്ടായ ദുരന്തം അതീവ വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
