മോസ്കോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമചിത്തതയുള്ള സമർത്ഥനായ നേതാവാണെന്ന് റഷ്യൻ പ്രസിഡന്റ് ബ്ലാഡിമെർ പുട്ടിൻ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഒരുകാലത്തും മോശമായിട്ടില്ലെന്നും ഇന്ത്യക്കാർ ആ കാര്യം ഓർക്കുകയും വിലമതിയും ചെയ്യുന്നു എന്നും പുട്ടിൻ പറഞ്ഞു.
റഷ്യക്ക് ഇന്ത്യയുമായി പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങളും ഒരിക്കൽ ഉണ്ടായിട്ടില്ല. രണ്ട് രാജ്യങ്ങളുടെയും നിലപാടുകൾക്ക് ഇരു രാജ്യങ്ങളും ബഹുമാനം നൽകുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ വളരെ സഹകരിച്ച് പ്രവർത്തിക്കുന്നു. ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുമെന്നും മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പുട്ടിൻ അറിയിച്ചു. യു എസിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. യുക്രെയ്ന് ടോമോ ഹോക് മിസൈൽ നൽകുന്ന ത് തുടർന്നാൽ യു എസുമായുള്ള ബന്ധം വഷളാകുമെന്ന് പുട്ടിൻ പറഞ്ഞു. നാറ്റോ സഖ്യത്തിലെ മുഴുവൻ രാജ്യങ്ങൾക്കും എതിരെയാണ് റഷ്യ യുദ്ധം ചെയ്യുന്നതെന്നും വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പുട്ടിൻ പറഞ്ഞു

