കൊല്ലങ്കോടിന്റെ കാണാമറയത്തെ കാഴ്ച വിസ്മയങ്ങൾ

കേരളത്തെ തേടിയുള്ള യാത്ര പാലക്കാട്‌ ജില്ലയിലെ കൊല്ലംകോട് നിന്ന് തുടങ്ങിയല്ലോ
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിൽ പച്ചവിരിച്ചു കിടക്കുന്ന മനോഹരമായ പ്രദേശം അതാണ് കൊല്ലംകോട്.
കേരളത്തിന്റെ തനതായ ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ കൊല്ല കോടേയ്ക്ക് സ്വാഗതം. കേരളത്തിന്റെയും തമിഴ്നാടിന്റെയും ബോർഡറിലായാണ് ഈ പ്രദേശം,അതിനാൽ തന്നെ രണ്ട് സംസ്കാരങ്ങളുടെ സമിശ്ര ത ഇവിടെ കാണാം.സോഷ്യൽ മീഡിയ വഴി ഈയിടെ വൈറലായി ഒരു പ്രദേശം കൂടിയാണ് കൊല്ലംകോട് ആ വീഡിയോകൾ കാണുമ്പോൾ ഒരുവട്ടമെങ്കിലും ആ പ്രദേശം സന്ദർശിക്കണമെന്ന് ആർക്കും തോന്നിപ്പോകും. ഇത്തരം ഒരു തോന്നലിന്റെ പരിണിത ഫലമാണ് എന്റെ പാലക്കാട് സന്ദർശനം. ഒരു പാട് പ്രതീക്ഷയോടെയാണ് ഞാൻ പോയത്.എന്റെ ആകാംക്ഷകളെ ശമിപ്പിക്കുന്ന പോലെ ആയിരുന്നു കൊല്ലംകോടിന്റെ വശ്യഭംഗി.
ഈ അടുത്ത കാലത്തിറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളിലും കൊല്ലംകോട് ഒരു പ്രധാന ലൊക്കേഷൻ ആണ്. ഗ്രാമീണ സൗന്ദര്യം ചിത്രീകരിക്കാൻ ഇത്രയും ഉത്തമമായിട്ടുള്ള ഒരു പ്രദേശം വേറെ ഉണ്ടാവില്ല.
നെൽപ്പാടങ്ങളും മലനിരകളും അതിനിടയിലൂടെ കടന്നുപോകുന്ന ചെറിയ വഴികളും ഇതൊക്കെ നേരിട്ട് കണ്ട ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്. നെല്ലിയാമ്പതി മലനിരകളും അതിലൂടെ നേരിയ തോതിൽ താഴെക്കൊഴുകുന്ന ചെറിയ ജലാശയവും എന്നെ സംബന്ധിച്ച് ജീവിതത്തിലെ ആദ്യ അനുഭവങ്ങളാണ്. കണ്ണുകൾ ഓരോ പ്രാവശ്യം മിന്നിമറിയുമ്പോഴും കാഴ്ചകൾ മാറുകയും നാടിൻറ സൗന്ദര്യം വർദ്ധിക്കുന്നതായി
തോന്നി. എനിക്ക് മാത്രമല്ല കൊല്ലംകോട് സന്ദർശിക്കുന്നവർക്ക് അങ്ങനെയൊക്കെ തന്നെയായിരിക്കും തോന്നുന്നത്. കടന്നുപോകുന്ന ഓരോ വഴികളും എനിക്ക് പുതുമ നിറഞ്ഞതായിരുന്നു.അങ്ങനെ പഴമയും സംസ്കാകാരവകാരവും സമന്വയിക്കുന്നതാണ് പാലക്കാട്ട ഗ്രാമങ്ങളുടെ പ്രത്യേകത. നെല്ല് സംരക്ഷിക്കാനായി തയ്യാറാക്കപ്പെടുന്ന കളങ്ങൾ, പഴമ വിളിച്ചോതുന്ന കെട്ടിടങ്ങൾ, നെല്ല് പാടങ്ങൾ, മലകൾ, വെള്ളച്ചാട്ടങ്ങൾ, ഇങ്ങനെ ഒരുപാട് ഒരുപാട് കണ്ണിനെ കുളിർമ്മ നൽക്കുന്ന കാഴ്ചകൾ കൊണ്ട് കൊല്ലങ്കോട് സഞ്ചാരികളുടെ പ്രിയ ചോയ്സ് ആണ് എന്റെയും.കൊല്ലങ്കോടിന്റെ വിശേഷങ്ങൾ ഇനിയും തുടരും……

Leave a Comment

Your email address will not be published. Required fields are marked *