നിശബ്ദമായി തിയേറ്ററുകളിൽ എത്തുകയും മോശമല്ലാത്ത പ്രകടനം നടത്തി മിറാഷ് എന്ന ചിത്രം പ്രേക്ഷകരിൽ നിന്ന് കയ്യടി വാങ്ങി . പ്രേക്ഷകരെ അവസാന നിമിഷം വരെ ആകാംക്ഷയിൽ കുരുക്കിയിടാൻ മിറാഷിന് കഴിയുന്നുണ്ട്.
വളരെ മെല്ലെ നീങ്ങി പോകുന്ന ആദ്യപകുതിയും ക്രിസ്തുവിൽ നിറഞ്ഞ രണ്ടാം പകുതിയും ആണ് മിറാഷിന്റെ പ്രത്യേകത. കോയമ്പത്തൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിരാമി അതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തന്റെ കാമുകൻ കിരണിന്റെ തിരോധാനത്തിന്റെ ഞെട്ടലിലാണ് കിരണി കണ്ടെത്താൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ അശ്വിന്റെ സഹായം തേടുകയാണ് അഭിരാമി. ഇത്രയും കാര്യങ്ങൾ പറഞ്ഞതിനുശേഷം ആണ് ജിത്തു ജോസഫ് എന്ന സംവിധായകൻ കഥ തുടങ്ങുന്നത്.
കിരണിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് സിനിമയുടെ പ്രമേയം.
ഹിറ്റ് സിനിമയായ കൂമന് ശേഷം ആസിഫലി ജോസഫിൽ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് മിറാഷ്. കിഷ് കാണ്ഡത്തിനു ശേഷം ആസിഫ് അലി അപർണ ബാലമുരളി
കൂട്ടുകെട്ടിൽ വരുന്ന സിനിമ കൂടിയാണിത്.
ഓരോ സിനിമ കഴിയുമ്പോഴും പ്രേക്ഷക മനസ്സിൽ ആഴത്തിൽ ഇടം നേടാൻ ആസിഫ് അലി എന്ന വ്യക്തിക്കും ആസിഫ് അലി ചെയ്യുന്ന കഥാപാത്രങ്ങൾക്കും കഴിയാറുണ്ട്,
അതിനാൽ തന്നെ മിറാഷിലെ കഥാപാത്രം ആസിഫ് അലി എന്ന നടന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്നു.
ദൃശ്യം ചിത്രത്തിലൂടെ ജിത്തു ജോസഫ് എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു മികവ് നേടാൻ മിറാഷ് എന്ന ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും, പ്രേക്ഷകരെ തീരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ ആയിരുന്നില്ല മിറാഷ്. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ടുന്ന സൂത്രവാക്യങ്ങൾ കണക്കുകൂട്ടി നടപ്പിൽ വരുത്തിയ സിനിമ കൂടിയാണ് മിറാഷ്. മാറിയ കാലത്തെ പ്രേക്ഷകന്റെ പൾസ് അറിയാനുള്ള

